രണ്ടോ അതിലധികമോ സംഖ്യകളുടെ തുക കണ്ടെത്താനാണ് എക്സലിലെ സം ഫങ്ഷൻ (SUM FUNCTION) ഉപയോഗിക്കുന്നത്.
സം ഫങ്ഷനുള്ളിലേക്കു സംഖ്യകളെ നേരിട്ടുള്ള തുകകളായോ (Direct Values), സെൽ റെഫെറെൻസുകളായോ (Cell Reference), ഡാറ്റ റേഞ്ചുകളായോ (Data Range), അറേ (Array) ആയോ അതല്ലെങ്കിൽ ഇവയുടെ കോമ്പിനേഷൻ ആയോ കൊടുക്കാവുന്നതാണ്.
എക്സൽ സം ഫങ്ഷന് 255 ആർഗ്യുമെന്റ്സ് (Arguments) വരെ കൈകാര്യം ചെയ്യാൻ സാധിക്കും.
Purpose
സംഖ്യകളുടെ തുക കണ്ടെത്തുക
Return Value
തമ്മിൽ കൂട്ടുന്ന സംഖ്യകളുടെ തുക ലഭിക്കുന്നു.Syntax
=SUM (number1, [number2], ...)Arguments
number1 – ആകെത്തുക കണ്ടെത്തേണ്ടുന്ന സംഖ്യകളിലെ ആദ്യത്തെ സംഖ്യ (The first value to sum)
number2 – [optional] ആകെത്തുക കണ്ടെത്തേണ്ടുന്ന സംഖ്യകളിലെ രണ്ടാമത്തെ സംഖ്യ (The second value to sum)
Examples
1. 10, 20, 30 എന്നീ മൂന്നു സംഖ്യകളുടെ തുക സാം ഫങ്ഷൻ ഉപയോഗിച്ച് കണ്ടെത്താൻ (Sum of Direct values using SUM Function)
മേൽപറഞ്ഞ എക്സൽ ഫോർമുല 10, 20, 30 എന്നീ മൂന്നു സംഖ്യകളുടെ ആകെത്തുകയായ 60 റിട്ടേൺ ചെയ്യും
2. സം ഫങ്ഷൻ ഉപയോഗിച്ച് വിവിധ സെല്ലുകളിലുള്ള തുകകളുടെ ആകെത്തുക കണ്ടെത്താൻ (Sum of values in individual cells)
=SUM(B2,B3,B4)
മേൽപറഞ്ഞ ഫോർമുല B2, B3, B4 എന്നീ സെല്ലുകളിലെ (Cell References) സംഖ്യകളുടെ ആകെത്തുക റിട്ടേൺ ചെയ്യും
3. ഒരു ഡാറ്റ റേഞ്ചിലുള്ള തുകകളുടെ ആകെത്തുക കണ്ടെത്താൻ (Sum of values in a data range)
=SUM(E2:E4)
മേൽപറഞ്ഞ ഫോർമുല E2:E4 എന്ന ഡാറ്റ റേഞ്ചിലുള്ള സംഖ്യകളുടെ ആകെത്തുക റിട്ടേൺ ചെയ്യും
=SUM(B2:F11)
മേൽപറഞ്ഞ ഫോർമുല B2:F11 എന്ന ഡാറ്റ റേഞ്ചിലുള്ള സംഖ്യകളുടെ ആകെത്തുക റിട്ടേൺ ചെയ്യും
4. സം ഫങ്ഷനുള്ളിൽ നേരിട്ടുള്ള തുകകൾ, സെൽ റെഫെറെൻസുകൾ, ഡാറ്റ റേഞ്ചുകൾ ഒരുമിച്ചു ഉപയോഗിക്കുന്ന ഉദാഹരണം (Combination of a direct value, 2 cells references and a data range inside SUM function)
=SUM(B4:C7,C2,B10,10)
എന്ന ഫോർമുല 10 എന്ന സംഖ്യയുടെയും, B4:C7 എന്ന ഡാറ്റ റേഞ്ചിലും, C2, B10 എന്നീ സെൽ റെഫെറെൻസുകളിലും ഉള്ള തുകകളുടെ ആകെത്തുക റിട്ടേൺ ചെയ്യും
Notes
സം ഫങ്ഷനുള്ളിൽ ഉപയോഗിച്ചിരിക്കുന്ന ഡാറ്റ റേഞ്ചുകളിലോ, സെൽ റെഫെറെൻസുകളിലോ ഉള്ള ടെക്സ്റ്റിനെ (TEXT) സം ഫങ്ഷൻ അവഗണിക്കും. അതേ സമയം ഡാറ്റ റേഞ്ചുകളിലോ, സെൽ റെഫെറെൻസുകളിലോ #DIV!, #NUM! പോലുള്ള എക്സൽ ഏററുകൾ (Excel Errors) ഉണ്ടെങ്കിൽ സം ഫങ്ഷൻ എറർ ആവും റിട്ടേൺ ചെയ്യുക
എക്സൽ ഏററുകൾ ഉൾക്കൊള്ളുന്ന ഡാറ്റ റേഞ്ചുകളിലും, സെൽ റെഫെറെൻസുകളിലും ഉള്ള സംഖ്യകളുടെ ആകെത്തുക കണ്ടെത്താൻ എക്സലിലെ അഗ്ഗ്രിഗേറ്റ് ഫങ്ഷൻ (AGGREGATE FUNCTION) ആണ് ഉപയോഗിക്കേണ്ടത്.
Comments
Post a Comment