എം. എസ് എക്സലിലെ മാജിക് ടൂളായ ഫ്ലാഷ് ഫിൽ
മൈക്രോസോഫ്റ്റ് എക്സലിലെ ഫ്ലാഷ് ഫിൽ (Flash Fill in Excel) എന്ന ടൂളിനെ പരിചയപ്പെടുത്തുന്നതാണ് ഈ വീഡിയൊ. 2013-ൽ മൈക്രോസോഫ്റ്റ് പുറത്തിറക്കിയ ഈ ടൂൾ ഉപയോഗിച്ച് ഡാറ്റയെ എക്സ്ട്രാക്ട് ചെയ്യാനും കംബെയ്ൻ ചെയ്യാനും സാധിക്കുന്നു. കൂടാതെ ചെറിയക്ഷരങ്ങളെ വലിയക്ഷരങ്ങളാക്കാനും വലിയക്ഷരങ്ങളെ ചെറിയക്ഷരങ്ങളാക്കാനും കഴിയുന്നു. ഇതിനായി നമ്മൾ നൽകുന്ന പാറ്റേൺ ഫോളോ ചെയ്യുക മാത്രമാണ് എക്സൽ ചെയ്യുന്നത്. എന്നാൽ ഇതിൽ വരുത്തുന്ന തിരുത്തലുകളെ അഥവ മാറ്റങ്ങളെ ഫോളോ ചെയ്യാൻ ഫ്ലാഷ് ഫില്ലിന് കഴിയില്ല.
For read articles on Excel, visit xlncad.com
Comments
Post a Comment