കോൺക്യാറ്റിനെറ്റ് ഫങ്ഷൻ (CONCATENATE Function)
രണ്ടൊ അതിലധികമോ വരുന്ന ടെക്സ്റ്റ് സ്ട്രിങ്ങുകളെ യോജിപ്പിക്കുന്നതിനാണ് കോൺകാറ്റിനേഷൻ ഫങ്ഷൻ ഉപയോഗിക്കുന്നത്. അതായത് ഒന്നിലധികം സെല്ലുകളിലായി അടങ്ങിയിരിക്കുന്ന ഡാറ്റയെ ഒരൊറ്റ സെല്ലിലേയ്ക്ക് ഉൾക്കൊള്ളിയ്ക്കാൻ ഈ ഫങ്ഷൻ ഉപയോഗിച്ച് സാധിക്കുന്നു. കോൺക്യാറ്റിനെറ്റ് ഫങ്ഷൻ ഉപയോഗിക്കുമ്പോൾ നമുക്ക് കൂടുതലായി എന്തെങ്കിലും ടെക്സ്റ്റ് സ്ട്രിങ്ങുകളെ ഉൾപ്പെടുത്തണമെങ്കിൽ അവയെ ഡബിൾ കോട്ട് സി ( " " ) നുള്ളിൽ സ്പെസിഫൈ ചെയ്യുക. കോൺകാറ്റിനേഷൻ ഫങ്ഷൻപോലെ തന്നെ ആമ്പ്രസെൻറ് ( &) ഉപയോഗിച്ചും നമുക്ക് സെല്ലുകളെ യോജിപ്പിക്കാം. എക്സലിൽ ടെക്സ്റ്റ് സ്ട്രിങ്ങുകളെ യോജിപ്പിക്കാനായി മറ്റ് 2 പുതിയ ഫങ്ഷനുകളും ലഭ്യമാണ്. കോൺകാക്റ്റ് (CONCAT), ടെക്സ്റ്റ് ജോയിൻ (TEXTJOIN) എന്നിവയാണ് ഇതിനായുള്ള എക്സലിന്റെ പുതിയ ഫങ്ഷനുകൾ.
To read articles on Excel, visit xlncad.com
Comments
Post a Comment