ഒരു വാചകത്തിന്റെ ഇടത്തേയറ്റത്തു നിന്ന് ഒരു നിശ്ചിത ക്യാരക്ടേർസിനെ (characters), അതായത് അക്കങ്ങൾ, അക്ഷരങ്ങൾ, സിംബലുകൾ എക്സ്ട്രാക്റ്റ് ചെയ്യാനാണ് ലെഫ്റ്റ് ഫങ്ഷൻ ഉപയോഗിക്കുന്നത്. രണ്ട് രീതിയിൽ ലെഫ്റ്റ് ഫങ്ഷൻ ഉപയോഗിക്കാം. ഫങ്ഷനുള്ളിൽ ഒരു ഡയറക്റ്റ് വാല്യു നൽകിയും ഒരു സെൽ റെഫറൻസ് നൽകിയും ചെയ്യാം. ഈ ഫങ്ഷനിൽ 2 ആർഗ്യുമെന്റ്സ് ആണ് ഉപയോഗിക്കുക. നമ്മൾ ഏത് വാചകത്തിൽ നിന്നാണോ അക്ഷരങ്ങൾ അല്ലെങ്കിൽ ടെക്സ്റ്റ് എക്സ്ട്രാക്റ്റ് ചെയ്യാൻ ഉദ്ധേശിക്കുന്നത് ആ വാചകമാണ് ടെക്സ്റ്റ് എന്ന ഒന്നാമത്തെ ആർഗ്യുമെന്റ്. എത്ര അക്ഷരങ്ങളാണോ എക്സ്ട്രാക്റ്റ് ചെയ്യാൻ ഉദ്ധേശിക്കുന്നത് അതാണ് നമ്പർ ഓഫ് ക്യാരക്റ്റർ (Number of Character) എന്ന രണ്ടാമത്തെ ആർഗ്യുമെന്റ്. ഇതൊരു ഓപ്ഷണൽ ആർഗ്യുമെന്റാണ്. കാരണം നമ്മൾ ഈ ആർഗ്യുമെന്റിന്റെ സ്ഥാനത്ത് വാല്യൂസൊന്നും സ്പെസിഫൈ ചെയ്തില്ല എങ്കിൽ ഫങ്ഷൻ 1 എന്ന വാല്യു അസ്യൂം ചെയ്തു കൊണ്ട് റിസൾട്ട് സപ്ലെ ചെയ്യും.
Comments
Post a Comment