എക്സലിലെ റിപ്പീറ്റ് ഫങ്ഷൻ - Excel Malayalam Tutorial

റിപ്പീറ്റ് ഫങ്ഷൻ (REPT Function)



ഒരു സംഖ്യയെ/വാക്കിനെ അല്ലെങ്കിൽ വാചകത്തെ, നമ്മൾ സ്പെസിഫൈ ചെയ്യുന്ന അത്രയും തവണ ആവർത്തിക്കാനാണ് റിപ്പീറ്റ് ഫങ്ഷൻ ഉപയോഗിക്കുന്നത്. ടെക്സ്റ്റ് (Text), നമ്പർ ഓഫ്  ടൈംസ് (Number of times) എന്നീ രണ്ട് ആർഗ്യുമെന്റ്സാണ് ഈ ഫങ്ഷനുള്ളത്. ഏതൊരു ക്യാരക്ടറിനെയാണോ അല്ലെങ്കിൽ ഏതൊരു ടെക്സ്റ്റിനെയാണോ നമ്മൾ റിപ്പീറ്റ് ചെയ്യാൻ ഉദ്ധേശിക്കുന്നത് ആ ക്യാരക്ടർ  അഥവ ആ ടെക്സ്റ്റ് സ്ട്രിങ് ആണ് ടെക്സ്റ്റ് എന്ന ഒന്നാമത്തെ ആർഗ്യുമെന്റ്. എത്ര തവണയാണോ ടെക്സ്റ്റ് സ്ട്രിങ്ങിനെ നമ്മൾ റിപ്പീറ്റ് ചെയ്യാൻ ഉദ്ധേശിക്കുന്നത്, ആ സംഖ്യ ആണ് നമ്പർ ഓഫ് ടൈംസ് എന്ന രണ്ടാമത്തെ ആർഗ്യുമെന്റ്.

എക്സലിലെ റിപ്പീറ്റ് ഫങ്ഷനെ വിശദീകരിക്കുന്ന വീഡിയോ കാണാം.


To read articles on Excel, visit xlncad.com



Comments