മാച്ച് ഫങ്ഷൻ (MATCH Function)
കുറച്ച് വാല്യൂസ് കണ്ടെയ്ൻ ചെയ്യുന്ന ഒരു ലിസ്റ്റിൽ നിന്നും ഒരു പർട്ടിക്കുലർ വാല്യുവിന്റെ പൊസിഷൻ റിട്ടേൺ ചെയ്യാനാണ് മാച്ച് ഫങ്ഷൻ ഉപയോഗിക്കുന്നത്. ലുക്കപ്പ് വാല്യു (Look up value), ലുക്കപ്പ് അറെ (Look up array), മാച്ച് ടൈപ്പ് (Match type) എന്നീ 3 ആർഗ്യുമെന്റ്സ് ആണ് മാച്ച് ഫങ്ഷനുള്ളത്.
ഏതൊരു വാല്യുവിന്റെ പൊസ്സിഷനാണൊ കണ്ടെത്താൻ ഉദ്ധേശിക്കുന്നത് ആ വാല്യു ആണ് ഒന്നാമത്തെ ആർഗ്യുമെന്റായ ലുക്ക് അപ് വാല്യു. ഏത് ലിസ്റ്റിൽ നിന്നാണൊ ഈ വാല്യു സർച്ച് ചെയ്യുന്നത് അതാണ് രണ്ടാമത്തെ ആർഗ്യുമെന്റായ ലുക്ക് അപ് അറെ. മൂന്നാമത്തെ ആർഗ്യുമെന്റായ മാച്ച് ടൈപ്പ് ഒരു ഓപ്ഷണൽ ആർഗ്യുമെന്റാണ്. 1, 0, -1 എന്നീ 3 വാല്യൂസ് ഈ ആർഗ്യുമെന്റിന്റെ സ്ഥാനത്ത് നമുക്ക് ഉപയോഗിക്കാം
എക്സലിലെ മാച്ച് ഫങ്ഷൻ വിശദീകരിക്കുന്ന വീഡിയോ കാണാം.
To read articles on Excel, visit xlncad.com
Comments
Post a Comment