എക്സലിലെ റൈറ്റ് ഫങ്ഷൻ - Excel Malayalam Tutorial

റൈറ്റ് ഫങ്ഷൻ (RIGHT Function)



ഒരു വാചകത്തിന്റെ വലത്തേയറ്റത്തു നിന്ന് ഒരു നിശ്ചിത ക്യാരക്ടേർസിനെ (characters), അതായത് അക്കങ്ങൾ, അക്ഷരങ്ങൾ, സിംബലുകൾ എക്സ്ട്രാക്റ്റ് ചെയ്യാനാണ് റൈറ്റ് ഫങ്ഷൻ ഉപയോഗിക്കുന്നത്. രണ്ട് രീതിയിൽ റൈഫ്റ്റ്  ഫങ്ഷൻ ഉപയോഗിക്കാം. ഫങ്ഷനുള്ളിൽ ഒരു ഡയറക്റ്റ് വാല്യു നൽകിയും ഒരു സെൽ റെഫറൻസ് നൽകിയും ചെയ്യാം. റൈറ്റ് ഫങ്ഷനിൽ 2 ആർഗ്യുമെന്റ്സ്  ആണ് ഉപയോഗിക്കുക. ഏത് വാചകത്തിൽ നിന്നാണോ അക്ഷരങ്ങൾ എക്സ്ട്രാക്റ്റ് ചെയ്യാൻ ഉദ്ധേശിക്കുന്നത് ആ വാചകമാണ് ടെക്സ്റ്റ് (Text) എന്ന ഒന്നാമത്തെ ആർഗ്യുമെന്റ്. എത്ര എണ്ണം ക്യാറക്ടേർസാണോ എക്സ്ട്രാക്റ്റ് ചെയ്യാൻ ഉദ്ധേശിക്കുന്നത് അതാണ് നമ്പർ ഓഫ് ക്യാരക്റ്റർ (Number of Character) എന്ന രണ്ടാമത്തെ ആർഗ്യുമെന്റ്. ഇതൊരു ഓപ്ഷണൽ ആർഗ്യുമെന്റാണ്. കാരണം നമ്മൾ ഈ ആർഗ്യുമെന്റിന്റെ സ്ഥാനത്ത് വാല്യൂസൊന്നും സ്പെസിഫൈ ചെയ്തില്ല എങ്കിൽ ഫങ്ഷൻ 1 എന്ന വാല്യു അസ്യൂം ചെയ്യും.

എക്സലിലെ റൈറ്റ് ഫങ്ഷനെ വിശദീകരിക്കുന്ന വീഡിയോ കാണാം.


To read articles on Excel, visit xlncad.com

Comments