എക്സലിലെ മിഡ് ഫങ്ഷൻ - Excel Malayalam Tutorial

മിഡ് ഫങ്ഷൻ (MID Function)



ഒരു വാചകത്തിലെ അല്ലെങ്കിൽ ഒരു വാക്കിന്റെ ഇടയിൽ നിന്ന് നിശ്ചിത എണ്ണം ക്യാരക്ടേഴ്സ് അല്ലെങ്കിൽ അക്കങ്ങൾ, അക്ഷരങ്ങൾ, സിംബലുകൾ എന്നിവ എക്സ്ട്രാക്റ്റ് ചെയ്യുന്നതിനാണ് മിഡ് ഫങ്ഷൻ ഉപയോഗിക്കുന്നത്. ടെക്സ്റ്റ് (Text), സ്റ്റാർട്ട് നമ്പർ (start num), നമ്പർ ഒഫ് ക്യാരക്ടേഴ്സ് (number of characters) എന്നീ 3 ആർഗ്യുമെന്റുകളാണ് ഈ ഫങ്ഷനുള്ളത്.

ഏത് വാചകത്തിൽ നിന്ന് അഥവ വാക്കിൽ നിന്നാണോ ക്യാരക്ടേർസ് എക്സ്ട്രാക്റ്റ്  ചെയ്യാനുദ്ധേശിക്കുന്നത് ആ വാചകം അല്ലെങ്കിൽ വാക്കാണ് ടെക്സ്റ്റ് എന്ന ഒന്നാമത്തെ ആർഗ്യുമെന്റ്. ആ വാക്കിന്റെ അഥവ വാചകത്തിന്റെ ഏത് പൊസിഷനിൽ നിന്നാണൊ ക്യാരക്ടേർസിനെ എക്സ്ട്രാക്റ്റ് ചെയ്ത് തുടങ്ങുന്നത് ആ പൊസിഷൻ ആണ് സ്റ്റാർട്ട് നമ്പർ എന്ന രണ്ടാമത്തെ ആർഗ്യുമെന്റ്. എത്ര ക്യാരക്ടേർസിനെയാണൊ എക്സ്ട്രാക്റ്റ് ചെയ്യാൻ ഉദ്ധേശിക്കുന്നത് അതാണ് നമ്പർ ഓഫ് ക്യാരക്ടേർസ് എന്ന മൂന്നാമത്തെ ആർഗ്യുമെന്റ്.

എക്സലിലെ മിഡ് ഫങ്ഷൻ വിശദീകരിക്കുന്ന വീഡിയോ കാണാം.


To read articles on Excel, visit xlncad.com

Comments